Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Obituary

America

ജി​ജോ ജോ​ൺ പു​ത്തേ​ഴ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഐ​പി​സി​എ​ൻ​ടി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി

ഡാ​ള​സ്: പ്ര​മു​ഖ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ജി​ജോ ജോ​ൺ പു​ത്തേ​ഴ​ത്തി​ന്‍റെ (52) നി​ര്യാ​ണ​ത്തി​ൽ ഐ​പി​സി​എ​ൻ​ടി അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ട്.

അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​വു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു ജി​ജോ ജോ​ൺ എ​ന്ന് ഐ​പി​സി​എ​ൻ​ടി പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാളിയേക്കൽ അ​നു​സ്മ​രി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം മ​ല​യാ​ളി മാ​ധ്യ​മ രം​ഗ​ത്തി​നും സ​മൂ​ഹ​ത്തി​നും വ​ലി​യൊ​രു ന​ഷ്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ജി​ജോ ജോ​ണി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ ഐ​പി​സി​എ​ൻ​ടി നേ​തൃ​ത്വ​വും പ​ങ്കു​ചേ​രു​ന്ന​താ​യി അ​റി​യി​ച്ചു.

NRI

സാ​റാ​മ്മ ചെ​റു​വാ​ഴ​കു​ന്നേ​ലി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച

കൊ​ളോ​ൺ: ക​ഴി​ഞ്ഞ ദി​വ​സം ജ​ർ​മ​നി​യി​ലെ കൊ​ളോ​ണി​ൽ അ​ന്ത​രി​ച്ച സാ​റാ​മ്മ ചെ​റു​വാ​ഴ​കു​ന്നേ​ലി​ന്റെ (72) സം​സ്കാ​രം ​വ്യാ​ഴാ​ഴ്ച ന​ട​ക്കും.

രാ​വി​ലെ 8.30ന് ​സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ കൊ​ളോ​ൺ ഹ്യോ​ൻ​ഹൗ​സ് തി​രു​ക്കു​ടും​ബ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ (Am Rosenmaar 1, 51061 Köln Höhenhaus) വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു​കൂ​ടി ആ​രം​ഭി​ക്കും.

തു​ട​ർ​ന്ന് 10ന് കൊ​ളോ​ണി​ലെ ഹോ​ൾ​വൈ​ഡെ സെ​മി​ത്തേ​രി​യി​ൽ (Burgwiesenstrasse, 51067 Köln Holweide) സം​സ്ക​രി​ക്കും.

കോ​ട്ട​യം മ​ക്ക​പ്പു​ഴ ചെ​റു​വാ​ഴ​കു​ന്നേ​ൽ കു​ടും​ബാം​ഗ​മാ​യ ഷാ​ജി ആ​ണ് ഭ​ർ​ത്താ​വ്. പ​രേ​ത റാ​ന്നി കാ​ഞ്ഞി​ക്കാ​വി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ഡോ​ണ, ഡെ​ക്സി, ഡാ​ർ​ലി​ൻ.

ജ​ർ​മ​നി​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി കു​ടി​യേ​റ്റ​ക്കാ​രി​ൽ ഒ​രാ​ളാ​യ സാ​റാ​മ്മ, 45 വ​ർ​ഷ​ത്തോ​ളം ന​ഴ്സാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച​തി​നു ശേ​ഷം വി​ശ്ര​മ​ജീ​വി​ത​ത്തി​ലാ​യി​രു​ന്നു. ജ​ർ​മ​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ തത്സമയം കാണാം:

ലി​ങ്ക്: https://youtube.com/live/EK3E4MoTBcs?feature=share

ലി​ങ്ക്: https://youtube.com/live/iHwOozyx_eY?feature=share.

Kerala

ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മാ​താ​വ് എ​ൻ. ദേ​വ​കി​യ​മ്മ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വും കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മാ​താ​വ് എ​ന്‍. ദേ​വ​കി​യ​മ്മ (91) അ​ന്ത​രി​ച്ചു. ചെ​ന്നി​ത്ത​ല തൃ​പ്പ​രു​ന്തു​റ കോ​ട്ടൂ​ര്‍ കി​ഴ​ക്കേ​തി​ല്‍ പ​രേ​ത​നാ​യ വി. ​രാ​മ​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ (ചെ​ന്നി​ത്ത​ല മ​ഹാ​ത്മാ ഹൈ​സ്‌​കൂ​ള്‍ മു​ന്‍ മാ​നേ​ജ​ര്‍, അ​ധ്യാ​പ​ക​ന്‍) ഭാ​ര്യ​യും മു​ന്‍ ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി​രു​ന്നു.

മ​റ്റു മ​ക്ക​ൾ: കെ.​ആ​ർ.​രാ​ജ​ൻ (ചെ​ന്നി​ത്ത​ല മ​ഹാ​ത്മാ ഹൈ​സ്കൂ​ൾ മു​ൻ മാ​നേ​ജ​ർ), കെ.​ആ​ർ.​വി​ജ​യ​ല​ക്ഷ്മി (റി​ട്ട. ഗ​വ. അ​ധ്യാ​പി​ക), കെ.​ആ​ർ.​പ്ര​സാ​ദ് (റി​ട്ട. ഇ​ന്ത്യ​ൻ എ​യ​ർ ഫോ​ഴ്സ്).

മ​രു​മ​ക്ക​ൾ: അ​നി​താ ര​മേ​ശ് (റി​ട്ട. ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ, യു​ണൈ​റ്റ​ഡ് ഇ​ന്ത്യ ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പ​നി), ശ്രീ​ജ​യ (റി​ട്ട. അ​ഡീ​ഷ​ണ​ൽ ര​ജി​സ്ട്രാ​ർ, കോ- ​ഓ​പ്പ​റേ​റ്റീ​വ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്), പ​രേ​ത​നാ​യ സി.​കെ. രാ​ധാ​കൃ​ഷ്ണ​ൻ (റി​ട്ട. ഡി​സ്ട്രി​ക്ട് യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ, നെ​ഹ്റു കേ​ന്ദ്ര), അ​മ്പി​ളി എ​സ്. പ്ര​സാ​ദ് (റി​ട്ട. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ, ആ​കാ​ശ​വാ​ണി).

കൊ​ച്ചു​മ​ക്ക​ൾ: ഡോ ​രോ​ഹി​ത് ചെ​ന്നി​ത്ത​ല (മൂ​കാം​ബി​ക മെ​ഡി​ക്ക​ൽ കോ​ള​ജ്), ര​മി​ത് ചെ​ന്നി​ത്ത​ല ഐ ​ആ​ർ​എ​സ് (ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, ഇ​ൻ​കം ടാ​ക്സ്), ര​മ്യാ രാ​ജ് (അ​ധ്യാ​പി​ക), ഡോ. ​രേ​ഷ്മാ രാ​ജ്, ഡോ. ​വി​ഷ്ണു ആ​ർ കൃ​ഷ്ണ​ൻ (പി​ആ​ർ​എ​സ് ആ​ശു​പ​ത്രി തി​രു​വ​ന​ന്ത​പു​രം), ല​ക്ഷ്മി കൃ​ഷ്ണ (യു​എ​സ്), പ്ര​ണ​വ് പി. ​നാ​യ​ർ (സ​യ​ന്‍റി​സ്റ്റ് ബി​എ​ആ​ർ​സി, മും​ബൈ), ആ​ദി​ത്യ കൃ​ഷ്ണ (യോ​ഗാ​ധ്യാ​പ​ക​ൻ).

Latest News

Corehub Up